മണൽലോറി പിടികൂടി.

Kannadiparamba online news

പഴയങ്ങാടി. രാത്രി കാലപട്രോളിംഗിനിടെ മണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി പോലീസ് പിൻതുടർന്ന് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം. മാട്ടൂൽ കടപ്പുറത്ത് നിന്നും അനധികൃതമായി മണൽ കടത്തിവരികയായിരുന്ന ടിപ്പർ ലോറി ക്ക് പോലീസ്കൈകാണിച്ചിട്ടും നിർത്താത്തതിനെ തുടർന്ന് ഇൻസ്പെക്ടർ ടി. എൻ.സന്തോഷ് കുമാറും സംഘവും പിൻതുടർന്നതോടെ ബീവി റോഡിന് സമീപത്തെ തെങ്ങിൽ ഇടിച്ച് ലോറി ഉപേക്ഷിച്ച് മണൽ കടത്തുകാർ രക്ഷപ്പെട്ടു. മണൽ കടത്തുകാർ ഉപേക്ഷിച്ച കെ.എൽ.59. എ. 9249 നമ്പർ ടിപ്പർ ലോറിയും മണലും പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!