വീടുകളിലെ മാലിന്യസംസ്കരണം: കോർപ്പറേഷൻ ബൊക്കാഷി ബക്കറ്റുകൾ നൽകി

Kannadiparamba online news

കണ്ണൂർ : ഗാർഹിക അജൈവമാലിന്യ സംസ്കരണത്തിനുള്ള പുതിയ സംവിധാനമായ ബൊക്കാഷി ബക്കറ്റുകൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കോർപ്പറേഷന്‍റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷത്തോളം രൂപ ചെലവഴിച്ച് 30 ലിറ്റർ ശേഷിയുള്ള 219 ബൊക്കാഷി ബക്കറ്റുകളാണ് വിതരണം ചെയ്യുന്നത്.

ഗുണഭോക്തൃവിഹിതം അടച്ച 180 ബൊക്കാഷി ബക്കറ്റുകളുെട വിതരണോദ്ഘാടനം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ മേയർ ടി.ഒ.മോഹനൻ നിർവഹിച്ചു.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ.ഷബീന അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.പി.രാജേഷ്, പി.ഇന്ദിര, കൗൺസിലർമാരായ കൂക്കിരി രാജേഷ്, പി.വി.ജയസൂര്യൻ, ബീബി, കോർപ്പറേഷൻ പ്ലാൻ റിസോഴ്സ്‌പേഴ്സൺ പി.പി.കൃഷ്ണൻ, കോർപ്പറേഷൻ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ സി.കെ.വിനോദ്, ക്ലീൻ സിറ്റി മാനേജർ പി.പി.ബൈജു തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!