പ്രീമിയർ ലീഗ്ക്രിക്കറ്റ് ടൂർണ്ണമെൻ്റ് 24ന് വിളംബര ഘോഷയാത്ര 23ന്

Kannadiparamba online news

മയ്യിൽ. പവർക്രിക്കറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മയ്യിൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള (MPL) ഒരുക്കങ്ങൾ പൂർത്തിയായി.മത്സരംനടക്കുന്ന ഇടൂഴിമാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ( I.M.N.S.G.H.S.S)ഗ്രൗണ്ട് സംഘാടകസമിതി ചെയർമാൻ. രാധാകൃഷ്ണൻ മാണിക്കോത്ത്,കൺവീനർ ബാബു പണ്ണേരി, രക്ഷാധികാരി പി.കെ.നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൗണ്ടും പിച്ചും പരിശോധിച്ച് കളിക്കാരുമായി ആശയവിനിമയം നടത്തി.
ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ ആറു ടീമുകളെയാണ് പങ്കെടുപ്പിക്കുന്നത്. പവർ ബ്ലാസ്റ്റേർസ്, പവർ ഇൻഡ്യൻസ്, പവർ സ്ട്രക്കേർസ്, പവർ റൈഡർസ്, മയ്യിൽ റോയൽസ്,കല കിങ്ങ് ഇലവൻസ് .മത്സരത്തിൽ 13 വയസ്സു മുതൽ 72 വയസു വരെയുള്ളവർ പങ്കെടുക്കുന്നുണ്ട് എന്നത്ടൂർണമെന്റിന്റെ പ്രത്യേ
കതയാണ്.
ഡിസംബർ 23 ന് വൈകുന്നേരം 5 മണിക്ക് മയ്യിൽ IMNSGHSS ഗ്രൗണ്ടിൽ നിന്നും വിളംബര ഘോഷയാത്ര തുടങ്ങി മയ്യിൽ ഗ്രൗണ്ടിൽ തന്നെ സമാപിക്കും.ഡിസംബർ 24 ന് രാവിലെ 8 മണിക്ക് മത്സരം ആരംഭിച്ച് 25 ന് വൈകുന്നേരം സമാപന സമ്മേളനത്തോടുകൂടി സമാപിക്കും. വാർത്താ സമ്മേളനത്തിൽ
സംഘാടക സമിതി ചെയർമാൻ രാധാക്യഷ്ണൻ മാണിക്കോത്ത്, കൺവീനർ ബാബു പണ്ണേരി, രക്ഷാധികാരി പി.കെ.നാരായണൻ , രാജു പപ്പാസ്, ഒ.എം. അജിത്ത് മാസ്റ്റർ, എക്സൈസ് പ്രവന്റീവ് ഓഫീസർ എം വിഅഷ്റഫ്, എ.കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!