മയ്യിൽ
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം വിവിധ പരിപാടികളോടെ കയരളം നോർത്ത് എ.എൽ.പി. സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു. പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. അറബിക് അധ്യാപകൻ വി സി മുജീബ് നേതൃത്വം നൽകി. എ ഒ ജീജ, കെ പി ഷഹീമ, എം പി നവ്യ, കെ വൈശാഖ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

