കോൺഗ്രസ്സ് പോലീസ് സ്റ്റേഷൻ മാർച്ച്

Kannadiparamba online news

കെഎസ്‌യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ പോലീസ് സി പി എം അതിക്രമം;
കെ പി സി സി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത പോലീസ് സ്റ്റേഷൻ ബഹുജന പ്രതിഷേധ മാർച്ച് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും നടത്തുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് അറിയിച്ചു . അഴീക്കോട് നിയോജക മണ്ഡലം വളപട്ടണം പോലീസ് സ്റ്റേഷനിലേക്ക് രാവിലെ 11 മണിക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്യുന്നതാണ് .ഉളിക്കൽ സണ്ണി ജോസഫ് എം എൽ എ ,ആറളം ചന്ദ്രൻ തില്ലങ്കേരി ,ആലക്കോട് പി ടി മാത്യു കൂത്തുപറമ്പ കെ പി സാജു ,ധർമ്മടം സജീവ് മാറോളി ,ഇരിക്കൂർ ബേബി തോലാനി ,പഴയങ്ങാടി എം പി ഉണ്ണികൃഷ്ണൻ , കൊളവല്ലൂർ കെ സുരേന്ദ്രൻ ,പാനൂർ കെ പി സാജു , ,തളിപ്പറമ്പ റിജിൽ മാകുറ്റി ,കോടിയേരി വി എ നാരായണൻ ,പെരിങ്ങോം അഡ്വ . ബ്രിജേഷ് കുമാർ ,ചെറുപുഴ മഹേഷ് കുന്നുമ്മൽ ,പയ്യന്നൂർ മുഹമ്മദ് ബ്ലാത്തൂർ തുടങ്ങിയ നേതാക്കൾ ഉദ്‌ഘാടനം ചെയ്യുന്നതാണ് .കണ്ണവം സജീവ് മാറോളി ,കരിക്കോട്ടക്കരി പി എ നസീർ എന്നിവിടങ്ങളിൽ നാളെയും (വ്യാഴം ) മട്ടന്നൂർ- കെ സി മുഹമ്മെദ് ഫൈസൽ , കണ്ണൂർ- ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് ,ചക്കരക്കൽ – സജീവ് മാറോളി ,കല്ല്യാശ്ശേരി -രജിത്ത് നാറാത്ത് എന്നിടങ്ങളിൽ വെള്ളിയാഴ്ച്ചയുമാണ് പോലീസ് സ്റ്റേഷൻ മാർച്ച് നടക്കുകയെന്ന് ഡിസിസി പ്രസിഡണ്ട് അറിയിച്ചു .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!