പയ്യന്നൂര്‍: വാഹന അപകടത്തിൽപ്പെട്ട് പരിക്കേറ്റ് മൂന്നു മാസക്കാലത്തോളം ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളിയായ യുവാവ് മരണപ്പെട്ടു.
കാങ്കോല്‍ വടശേരിയിലെ മലോളിവീട്ടില് മനീഷ്(34) ആണ് മരിച്ചത്.കുഞ്ഞിരാമൻ- ശോഭ ദമ്പതികളുടെ മകനാണ്.അവിവാഹിതൻ.കഴിഞ്ഞ സെപ്തംബര്‍ 19-ന് ദേശീയ പാതയിൽകണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തായിരുന്നു. അപകടം. പാർശ്വ റോഡില്‍നിന്നും ഓടിച്ചുവന്ന സ്കൂട്ടര്‍ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലോറിയുടെ പിറകിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് മൂന്ന് മാസ കാലത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലെ ചികിത്സക്കിടെയായിരുന്നു അന്ത്യം.
സഹോദരങ്ങള്‍:മനോജ്, മഹിന. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

