മുഴപ്പിലങ്ങാട്: ബസും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു.കണ്ണൂര്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഉദ്യോഗസ്ഥനായ മാഹി പുല്ലമ്പില്‍ റോഡിലെ ശ്രീലേഷാണ് ( 31 ) മരണപ്പെട്ടത്.
ദേശീയപാതയില്‍ എടക്കാട് പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഹരിറാം ലിമിറ്റഡ് സ്റ്റോപ്പ് ബസും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.
ഭാര്യ: പള്ളൂര്‍ പി.പി.രാമചന്ദ്രന്റെ മകള്‍ അതുല്യ.
കഴിഞ്ഞ വര്‍ഷം ഡിസമ്പര്‍ 11 നായിരുന്നു വിവാഹം.
പുല്ലമ്പിലിലെ മംഗളം പപ്പന്‍ എന്ന എം.പത്മനാഭന്‍-പി.തങ്കമണി ദമ്പതികളുടെ മകനാണ് ശ്രീലേഷ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

