കണ്ണൂർ:പിണറായിസർക്കാറിന്റെ അഴിമതിക്കും, കെടുകാര്യസ്ഥതക്കും, ദുർഭരണത്തിനുമെതിരെ “സർക്കാറല്ലിത് കൊള്ളക്കാർ ” എന്ന മുദ്രാവാക്യമുയർത്തി യുഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിചാരണ സദസ്സിൻ്റെ കണ്ണൂർ നിയോജക മണ്ഡലം തല വിചാരണ സദസ്സ് ഇന്ന് (ചൊവ്വ)കണ്ണൂർ ടൗൺ സ്കൗയറിൽ നടക്കും. വൈകീട്ട് മൂന്നുമണിക്ക് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിമുഖ്യപ്രഭാഷണം നടത്തും.
കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ സിഎംപി സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി സി എ അജീർ പ്രസംഗിക്കും .