സൗജന്യ കാൻസർ പരിശോധനയും പ്രതിരോധ ബോധവൽകരണ ക്ലാസും 23 ന്

Kannadiparamba online news

കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് മെഡിക്കൽ സെൻ്ററും ഓൺക്യൂർ കാൻസർ പ്രിവൻഷൻ സെൻ്ററും സംയുക്തമായി നടത്തുന്ന സൗജന്യ കാൻസർ പരിശോധനയും പ്രതിരോധ ബോധവൽക്കരണ ക്ലാസും ഡിസംബർ 23 ശനിയാഴ്ച രാവിലെ 9.30ന് ദാറുൽ ഹസനാത്ത് ഹൈസ്ക്കൂളിൽ വെച്ച് നടക്കും.രാവിലെ 8.30 ന് രജിസ്ട്രേഷൻ നടക്കും.ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ അധ്യക്ഷനാവും. ഡോ. ദീപ്തി ടി.ആർ സൗജന്യ പരിശോധനക്ക് നേതൃത്വം നൽകും. നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാ അലവി തങ്ങൾ മുഖ്യ പ്രഭാഷകനാകും. ഡോ.അബ്ദുല്ല .കെ .പി ബോധവൽകരണം നടത്തും. ഡോ.അബ്ദുൽ സലാം പി.കെ ഉപഹാര സമർപ്പണം നടത്തും. ഡോ. നാഗ ശ്രീനു നായിക്, മുഹമ്മദലി ആറാം പീടിക, മോഹനാംഗൻ മാരാർ, ബൈജു.കെ, ദാമോദരൻ മാസ്റ്റർ, ആസാദ് വാരം റോഡ്, ശൈജു.സി, എം.ടി മുഹമ്മദ് പങ്കെടുക്കും. കെ.പി അബൂബക്കർ ഹാജി സ്വാഗതവും ഷംസുദ്ദീൻ നന്ദിയും പറയും. മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് ബന്ധപ്പെടുക:0497 2797 702,7025027200

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!