വനിതാ ലീഗ് ഫുട്ബോൾ മത്സരം

Kannadiparamba online news


മയ്യിൽ: കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ 16.12.2023 ശനിയാഴ്ച നടന്ന മത്സരത്തിൽ മലബാർ സിറ്റി എഫ് സി കണ്ണൂർ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് മലബാർ സോക്കർ അക്കാദമി വിമൻസ് ഇരിണാവിനെ പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ പ്ളയർ ഓഫ് ദി മാച്ചിന് യങ് ചാലഞ്ചേർസ് ക്ളബ് സ്പോൺസർ ചെയ്ത ട്രോഫി മലബാർ സിറ്റി എഫ് സി യുടെ സാനിയ സുനിലിന് മുൻ കണ്ണൂർ പോലീസ് താരം റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ കെ പവിത്രൻ നൽകി. 17.12. 2023 ഞായറാഴ്ച വൈ: 5 മണിക്ക് നടക്കുന്ന സമാപന മത്സരത്തിൽ ആർ ജി എസ് വിമൻസ് എഫ് സി പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കാദമിയെ നേരിടും. തുടർന്ന് കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സഅദ് പങ്കെടുക്കുന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം വി അജിത സമ്മാനദാനം നിർവ്വഹിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!