ഫോണിൽ സംസാരിച്ച് ബസ് ഡ്രൈവിങ്; ലൈസൻസ് സസ്പെൻഡ്‌ ചെയ്യും

Kannadiparamba online news


കണ്ണൂർ : മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതായുള്ള പരാതിയിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുമെന്ന് ആർ.ടി.ഒ. സി.യു.മുജീബ് അറിയിച്ചു. രണ്ടുദിവസം മുൻപ്‌ കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന നബീൽ ബസിന്റെ ഡ്രൈവർ മുഹമ്മദ് സഫ്വാനെതിരെയാണ് പരാതി. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ.സനലിന്റെ റിപ്പോർട്ടിലാണ് നടപടി. ഡ്രൈവറെ ഒരാഴ്ചയ്ക്ക് എടപ്പാളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലേക്ക് അയക്കാനും ഉത്തരവായി.

ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന വാഹനപരിശോധനയിൽ 146 കേസുകളിൽനിന്നായി 2,48,000 രൂപ പിഴ ഈടാക്കി. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനം ഓടിച്ചവർ, രൂപമാറ്റം വരുത്തി വാഹനം ഉപയോഗിച്ചവർ, അമിതഭാരം കയറ്റിയുള്ള വാഹന ഉപയോഗം, മൂന്നുപേരെവെച്ചുള്ള മോട്ടോർസൈക്കിൾ യാത്ര, കൂളിങ് ഫിലിം തുടങ്ങിയ വിഭാഗത്തിലാണ് കൂടുതലും പിഴ ചുമത്തിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!