അഴീക്കോട് പഞ്ചായത്തിലെ 20 വാർഡ് താമസിക്കുന്ന നിതിൻ എന്ന യുവാവിന് വേണ്ടിയുള്ള ചികിത്സാധന സമാഹരിക്കുന്നതിനായി സന്തോഷ് കവുമ്പായി നയിക്കുന്ന ശ്രീകണ്ഠപുരം നന്മ സംഗീത കൂട്ടായ്മ നടത്തിവരുന്ന 50 മണിക്കൂർ സംഗീത യാത്ര കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ സമാപിച്ചു
കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ വീണു തലയോട്ടി പൊട്ടിപ്പോയ 23 വയസ്സുള്ള നിതിൻ എന്ന യുവാവ് കഴിഞ്ഞ കുറച്ചു കാലങ്ങളായി മംഗലാപുരം കസ്തൂർ മെഡിക്കൽ കോളേജിൽ ചികിത്സ നേരിട്ടുകൊണ്ടിരിക്കുകയാണ് ചികിത്സ കമ്മിറ്റിയുടെ അഭ്യർത്ഥനപ്രകാരം ഈ കഴിഞ്ഞ അഞ്ചാം തീയതി ശ്രീകണ്ഠപുരം ബസ്റ്റാൻഡ് പരിസരത്ത് വച്ച് ശ്രീകണ്ഠപുരം എസ് ഐ ടോമി ജേക്കബ് ആണ് പരിപാടി ഉദ്ഘാടനം ചെയ്തത് കണ്ണൂർ ജില്ലയിലെ 9 നഗരങ്ങളിലൂടെ സഞ്ചരിച്ച് കണ്ണൂരിൽ സഭാപിക്കുകയായിരുന്നു സംഗീത യാത്രയിൽ സമാഹരിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും സോഷ്യൽ മീഡിയയിലൂടെ 38,000 രൂപയും ലഭിച്ചു.. ചിലവ് കഴിച്ചുള്ള മുഴുവൻ തുകയും ചികിത്സ കമ്മിറ്റി ചെയർമാൻ രഘുരാമൻ കീഴറ ക്ക് പൗര പ്രമുഖർ സാക്ഷി നിർത്തി കൈമാറി. സന്തോഷ് കാവുമ്പായി. രാകേഷ് ലൂക്കാ. സജീർ തില്ലങ്കേരി. രമേഷ് അടൂർ. സിന്ധു പരിയാരം. രംന മട്ടന്നൂർ. ബാബു ചെടിച്ചേരി. ഷണ്മുഖൻ വൈദ്യർ. ഷിമ്മി . എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ഇതോടെ ശ്രീകണ്ഠപുരം നന്മ എന്ന സംഗീത കൂട്ടായ്മ 20 നിർധനരോഗികൾക്ക് വേണ്ടി ആയിരം മണിക്കൂർ സംഗീത യാത്രയിലൂടെ 36.61.689രൂപ സമാഹരിച്ച് നൽകി. പൊതുജനങ്ങൾ അംഗീകരിച്ച നല്ലൊരു ജീവകാരുണ്യ പ്രവർത്തകനാണ് സന്തോഷ് കവുമ്പായി . നിരവധി രോഗികളാണ് സഹായം ആവശ്യപ്പെട്ട് സന്തോഷ് കാവുമ്പായിയെ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്.
എല്ലാ രണ്ടുമാസം കൂടുമ്പോഴും 50 മണിക്കൂറാണ് ശ്രീകണ്ഠപുരം നന്മ ഇത്തരത്തിലുള്ള പരിപാടി നടത്തി വരുന്നത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

