ഡ്രൈവറെ കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽരണ്ട് പേർ അറസ്റ്റിൽ

Kannadiparamba online news

തളിപ്പറമ്പ്. പ്രവാസിയുംട്രാവലർ ഡ്രൈവറുമായയുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് കാൽ തല്ലിയൊടിച്ച നാലംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ബക്കളം കാനൂലിലെ കുന്നിൽ അനുരാജ് (26), തൈക്കോൾ വീട്ടിൽ രാഹുൽ (29) എന്നിവരെയാണ് എസ്.ഐ.കെ.ദിനേശൻ അറസ്റ്റു ചെയ്തത്.ഇക്കഴിഞ്ഞ 11 ന് തിങ്കളാഴ്ച രാത്രി 10 മണിക്കാണ്
ആന്തൂർ മൊറാഴ കുട്ടൻച്ചേരിസ്വദേശിയും ട്രാവലർ ഡ്രൈവറുമായ പി. വി.റിജിലിനെ (28) സംഘം ആക്രമിച്ചത്. ബക്കളംകാനൂൽ സ്വദേശികളായ രാഹുൽ, അനുരാജ്, പ്രണവ്, പ്രിയേഷ് എന്നിവരാണ് ആക്രമിച്ചതെന്ന് പോലീസിൽ ഇയാൾപരാതി നൽകിയിരുന്നു.
പരാതിക്കാരനെ കെ എൽ. 59. ടി. 4628 നമ്പർ കാറിൽ തട്ടിക്കൊണ്ടുപോയ സംഘം മൊറാഴ സ്റ്റിംസ് കോളേജിന് സമീപം എത്തിച്ച് ഇരുമ്പ് വടി കൊണ്ട് കാൽ അടിച്ചു തകർക്കുകയും കൈ കൊണ്ട് മുഖത്ത് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ പരാതിക്കാരൻ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. മുൻ വിരോധമാണ് ആക്രമണത്തിന് കാരണം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!