തളിപ്പറമ്പ് : നവകേരളയാത്രയ്ക്കുനേരേ കരിങ്കൊടി കാട്ടുന്ന യൂത്ത് ലീഗ് പ്രവർത്തകരുടെ അടുത്തേക്ക് രക്ഷാപ്രവർത്തകരായി ഡി.വൈ.എഫ്.ഐ.ക്കാരെത്തിയാൽ ആദരം ഏറ്റുവാങ്ങേണ്ടിവരുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലേത് കുടിശ്ശികസർക്കാരാണ്. വിദ്യാർഥികൾക്ക് ഉച്ചക്കഞ്ഞിയില്ല. ഒരു മറിയക്കുട്ടിയുടെ മുന്നിൽ തലകുനിക്കേണ്ടിവന്ന മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, സെക്രട്ടറി പി.കെ. സുബൈർ, എൻ.യു. ഷഫീഖ്, ഉനൈസ് എരുവാട്ടി സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

