രുചിപ്പെരുമ തീർത്ത് കയരളം നോർത്ത് എ.എൽ.പി സ്കൂളിൽ പലഹാരമേള

Kannadiparamba online news

മയ്യിൽ:
കേക്കും, നെയ്യപ്പവും, കായ്പ്പോളയും, കാരറ്റ്പോളയും, തരിയുണ്ടയും, കലത്തപ്പവും, ഇലയടയും. അങ്ങനെ നീളുന്നു വിഭവങ്ങളുടെ പട്ടിക. കയരളം നോർത്ത് എ എൽ പി സ്കൂൾ കുട്ടികളാണ് പലഹാരമേള സംഘടിപ്പിച്ചത്. തനത് മലബാർ വിഭവങ്ങളാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് മേളക്കായി ഒരുക്കിയത്. നല്ല ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തനത് വിഭവങ്ങൾ പരിചയപ്പെടുത്തുക കൂടിയായിരുന്നു മേളയുടെ ലക്ഷ്യം. പ്രധാനധ്യാപിക എം ഗീത ഉദ്ഘാടനം ചെയ്തു. എം പി നവ്യ അധ്യക്ഷയായി. കെ പി ഷഹീമ, എ ഒ ജീജ, ശ്രുതി, ധന്യ എന്നിവർ സംസാരിച്ചു. കെ വൈശാഖ് സ്വാഗതവും വി സി മുജീബ് നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!