കണ്ണപുരം: ഓട്ടം കഴിഞ്ഞ് വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ കത്തിച്ചു. പഴയങ്ങാടി ഓട്ടോസ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർതാവം പള്ളിക്കരയിൽ താമസിക്കുന്ന എം.ടി.പി. ജാസിറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ എൽ. 13.വി. 267 നമ്പർ ഓട്ടോയാണ് അഗ്നിക്കിരയാക്കിയത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.തീയും പുകയും ഉയർന്നതോടെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴെക്കും ഓട്ടോ പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. തുടർന്ന് കണ്ണപുരം പോലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

