വനിത ലീഗ് ഫുട്ബോൾ മത്സരം;മലബാർ എഫ് സി ക്ക് വിജയം

Kannadiparamba online news


മയ്യിൽ : കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ
12-12-23ന് നടന്ന മത്സരത്തിൽ മലബാർ എഫ് സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആർ ജി എസ് വിമൻസ് എഫ് സി പിലാത്തറയെ പരാജയപ്പെടുത്തി. 2023-24 വർഷത്തെ ചാമ്പ്യൻഷിപ്പിൽ വിജയികൾക്ക് നൽകുവാനുള്ള ട്രോഫി സ്പോൺസർ ചെയ്ത “റീന റഡിമിക്സ് ” മാനേജർ ശശീന്ദ്രൻ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സഅദിന് കൈമാറിയത് സംഘാടക സമിതിയെ ഏല്പിച്ചു. ഇന്നത്തെ പ്ളയർ ഓഫ് ദി മാച്ചിന് യങ് ചാലഞ്ചേർസ് ക്ളബ് സ്പോൺസർ ചെയ്യുന്ന ട്രോഫി മലബാർ എഫ് സിയുടെ ഗൗരിക്ക് റീനറഡിമിക്സ് മാനേജർ ശശീന്ദ്രൻ നൽകി. 13. 12. 2023 ബുധനാഴ്ച വൈ: 5 മണിക്ക് പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കദമി മലബാർ വിമൻസ് അക്കദമി ഇരിണാവിനെ നേരിടും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!