പാനേരിച്ചാലിൽ പുലിപ്പേടിയിൽ ജനം;കാട്ടുപൂച്ചയാകാമെന്ന് വനംവകുപ്പ്

Kannadiparamba online news

ചക്കരക്കല്ല് : പനേരിച്ചാൽ കനാൽ പരിസരത്ത് പുലിയിറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസം പുലിക്ക് സമാനമായ ജീവിയുടെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ കണ്ടു. രാത്രി വൈകിയാണ് സി.സി.ടി.വി. ക്യാമറയിൽ ദൃശ്യം പതിഞ്ഞത്. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് സമീപത്തുകൂടെ നടന്നു നീങ്ങുന്നതാണ് സി.സി.ടി.വി. ക്യാമറയിൽ കണ്ടത്. ഇതോടെ ഇരിവേരി, കക്കോത്ത്, പാളയം, പാനേരിച്ചാൽ പ്രദേശങ്ങളിലുള്ളവർ പരിഭ്രാന്തിയിലായി.

പഴശ്ശി കനാലിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ ഏതാനും വീടുകളിലെ സി.സി.ടി.വി.യിലും ദൃശ്യം പതിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ വീടുകളിലെ നായകൾ പതിവില്ലാത്തവിധം ബഹളം വെച്ചതായും പരിസരവാസികൾ പറയുന്നു. കനാലിൽ ഉയരത്തിൽ കാട് മൂടിക്കിടക്കുന്ന സ്ഥിതിയാണ്. അതുകൊണ്ട് വന്യമൃഗങ്ങൾ പ്രദേശത്ത് എത്തിപ്പെടാനുള്ള സാഹചര്യം ഉണ്ടെന്നും പരിസരവാസികൾ പറഞ്ഞു.

കാവിന്മൂല മുതൽ പാനേരിച്ചാൽ വരെയുള്ള ഭാഗത്തെ കനാലുകളിൽ കാട് നിറഞ്ഞിട്ടുണ്ട്. ഇതിനിടെ സി.സി.ടി.വി. ദൃശ്യങ്ങൾ വനംവകുപ്പ് അധികൃതർ പരിശോധിച്ചു.

ദൃശ്യങ്ങൾ കാട്ടുപൂച്ചയുടേതാകാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!