സാഹിത്യ സമാജം അമ്പത് ആഴ്ച പൂർത്തിയാക്കി

Kannadiparamba online news

മയ്യിൽ: ഐ.എം എൻ എസ് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ മയ്യിൽ 1984 എസ്. എസ്. എൽ. സി. കൂട്ടായ്മയായ ‘മഷിത്തണ്ട് ‘ ഒരു വർഷമായി വാട്സാപ്പിലൂടെ നടത്തി വരുന്ന സാഹിത്യ സമാജം എന്ന പരിപാടി അമ്പത് ആഴ്ച്ചപൂർത്തിയാക്കി.
കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന അമ്പതാം അധ്യായം തത്സമയ ആഘോഷം നാടകപ്രവർത്തകനും സിനിമാ സംവിധായകനുമായ ജിജു ഒറപ്പടി ഉദ്ഘാടനം ചെയ്തു.1983 എസ്. എസ്. എൽ. സി. ബാച്ച് കൂട്ടായ്മ ‘തിരുമുറ്റം’ സെക്രട്ടറി പി.രാധാകൃഷ്ണൻ , പി.സി.പി. ഉഷ, കെ.കെ.വിനോദൻ, ടി.ഒ. തങ്കമണി, പി.വി.ശോഭ., കോ-ഓർഡിനേറ്റർ സി. അനിൽ എന്നിവർ സംസാരിച്ചു.
തുടർന്ന് മഷിത്തണ്ട് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!