ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് കൊളച്ചേരി സ്വദേശിയായ യുവാവ് മരിച്ചു

Kannadiparamba online news

മയ്യിൽ: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടി യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികന് പരിക്ക്. കൊളച്ചേരി കൂടുപുറത്തെ വി.വി.പുരുഷോത്തമൻ – ഉഷ ദമ്പതികളുടെ മകൻ വി.വി.ജിഷ്ണു (24) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 10 മണിയോടെ കരയളം മൊട്ടയിലായിരുന്നു അപകടം. മയ്യിൽ ടൗണിൽ പോയി സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. നാട്ടുകാർ പരിക്കേറ്റവരെ ഉടൻ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജിഷ്ണുവിൻ്റെജീവൻ രക്ഷിക്കാനായില്ല. സഹോദരൻ പ്രണവ് (വെൽഡിംഗ് തൊഴിലാളി ). അതേ സമയം സ്കൂട്ടിയിലുണ്ടായിരുന്ന ജിഷ്ണുവിൻ്റെ സുഹൃത്തായ സഞ്ജയ് യെസാരമായ പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി,

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!