കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് ഏഴര കോടി രൂപ തട്ടിയ കേസിൽ ജ്വല്ലറിയിലെ മുൻ ചീഫ് അക്കൗണ്ടന്റ് ചിറക്കൽ സ്വദേശി സിന്ധു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ടൗൺ സി ഐ ബിനു മോഹന്റെ മുമ്പാകെയാണ് ഹാജരായത്. സിന്ധുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നു മുതൽ മൂന്നുദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാനാണ് കോടതി നിർദ്ദേശം. സിന്ധു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഹാജരായത്. കേസ് ഈ മാസം 19 ന് ഹൈകോടതി വീണ്ടും പരിഗണിക്കും. തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത ഉടൻ വിദേശത്ത് കടന്ന് സിന്ധു കഴിഞ ആഴ്ച്ചയാണ് നാട്ടിൽ എത്തിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

