എം ഡി എം എ യുമായി അഞ്ചരക്കണ്ടി സ്വദേശി പിടിയിൽ

Kannadiparamba online news

നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശിയെ മട്ടന്നൂർ ബസ്റ്റാന്റ് പരിസരത്ത് വെച്ച് പോലീസ് പിടികൂടി. കണ്ണൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ. പി. എസ് ന്റെ നേതൃത്വത്തിൽ നാർക്കോട്ടിക്ക് സെൽ എ.സി. പി ജയൻ ഡൊമിനിക്കിന്റെ കീഴിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ജാബിർ പി വി, വയസ്സ് 35,പുതിയവളപ്പിൽ ഹൗസ് കല്ലായി, അഞ്ചരക്കണ്ടി എന്നയാളെ പിടികൂടിയത്.

11.12.2023 തീയ്യതി പുലർച്ചെയോടെ ബാംഗ്ലൂരിൽ നിന്നും ബസിൽ മട്ടന്നൂർ ബസ്റ്റാൻഡിൽ വന്നിറങ്ങിയ ഇയാളുടെ കൈവശം നിന്നും 104. 03 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇതിനുമുമ്പ് 26.740 ഗ്രാം എം ഡി എം എ കൈവശം വെച്ചതിന് ഇയാൾക്കെതിരെ ഇരിട്ടി പോലീസ് എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇയാളുടെ മയക്കുമരുന്ന് ഉറവിടത്തെ കുറിച്ചും ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരികയാണ്. പിന്നീട്
മട്ടന്നൂർ പോലീസ് ഇയക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

കണ്ണൂര്‍ സിറ്റി പോലീസ് ജില്ലയിലെ സാമൂഹ്യ
വിരുദ്ധരെയും,
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപ്പന നടത്തുന്നവരെയും കണ്ടെത്തുന്നതിന് വേണ്ടി കമ്മീഷണറുടെ നിർദേശപ്രകാരം ശക്തമായ പോലീസ് പരിശോധനയാണ് എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും നടത്തിവരുന്നത്.
ഇത്തരം കേസുകളിൽ നിരന്തരം ഉൾപ്പെടുന്നവർക്കെതിരെ കാപ്പ (KAAPA) ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!