പയ്യന്നൂർ: പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാലിൽ തുളഞ്ഞുകയറിയ നീളം കൂടിയ കമ്പി ആശുപത്രി അധികൃതർ പയ്യന്നൂർ ഫയർഫോഴ്സിൻ്റെ സേവനം തേടിയതിനെ തുടർന്ന്
ഡോക്ടറുടെ നിർദേശത്തെ പ്രകാരം സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം കാലിൽ തുളഞ്ഞു കയറിയ കമ്പി മുറിച്ചുനീക്കി. ഇന്നലെ രാത്രി 11.15 ഓടെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നിന്നുമെത്തിയ സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പയ്യന്നൂർ ഫയർസ്റ്റേഷനിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ സനോജിൻ്റെ നേതൃത്വത്തിലെത്തിയ സംഘമാണ് രോഗിയുടെകാലിൽ തുളഞ്ഞു കയറിയ നീളമുള്ള കമ്പി മുറിച്ചുനീക്കിയ ശേഷം ശസ്ത്രക്രിയക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയത്.ഇന്നലെ രാത്രിയോടെയാണ് മയ്യിൽ കമ്പിൽ കടവിൽ മീൻ പിടിക്കുകയായിരുന്ന മൂന്നുകണ്ടംചാൽ സ്വദേശി ഹരീഷിൻ്റെ കാലിൽ നീളമുള്ള കമ്പി തുളഞ്ഞു കയറിയത്.തുടർന്ന് നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

