തളിപ്പറമ്പ്. മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി. 250 മില്ലിഗ്രാം എംഡി എം എ യുമായിതളിപ്പറമ്പ് മുക്കോലയിലെ പുന്നക്കൽ ഹൗസിൽ നദീർ (28), 200 മില്ലിഗ്രാം എം ഡി എം എ യു മായി കപ്പാലത്ത് വെച്ച്
തളിപ്പറമ്പിലെ ആനപ്പൻ വീട്ടിൽ മുഹമ്മദ് മുഫാസ് (26) എന്നിവരെയാണ്
റേഞ്ച്എക്സൈസ് പ്രി വൻ്റീവ് ഓഫീസർ കെ. രാജേഷും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ റെയിഡിലാണ് യുവാക്കൾ പിടിയിലായത്.റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിസ് കെ, ഫെമിൻ സി.എച്ച്, വിജിത്ത് ടിവി, സജിൻഎന്നിവരും ഉണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

