കക്കാട് : ചമ്പ്ര മുണ്ടച്ചാലി തറവാട് വയനാട്ട് കുലവൻ ക്ഷേത്രത്തിൽ കണ്ണൂർ ചിന്മയ മിഷന്റെ നേതൃത്വത്തിൽ ഗീതാജ്ഞാനയജ്ഞം തുടങ്ങി. കോഴിക്കോട് ചിന്മയ മിഷനിലെ സ്വാമി ജിതാത്‍മാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ നടക്കുന്ന യജ്ഞം ക്ഷേത്രം തറവാട് കാരണവർ അനന്തൻ ഉദ്ഘാടനംചെയ്തു. കെ.കെ. രാജൻ, പ്രൊഫ. സി.പി. ശ്രീനാഥ്, വിനീഷ് രാജഗോപാൽ, ഡോ. പ്രീത ആനന്ദ്, കെ. മോഹനൻ എന്നിവർ പങ്കെടുത്തു. എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ രാത്രി 8.00 വരെ പ്രഭാഷണം നടക്കും. 12-ന് സമാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

