മട്ടന്നൂർ: ചൂടുവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ ആറുവയസ്സുകാരി മരിച്ചു. മട്ടന്നൂർ കൊക്കയിലിലെ ഷഫീക്കിന്റെയും റഹ്യാനത്തിന്റെയും മകൾ ഷെൻസ ഷഫീക്കാ ണ് മരിച്ചത്.
കുളിക്കുന്നതിന് എടുത്തുവെച്ച ചൂടുവെള്ളം അബദ്ധത്തിൽ കുട്ടിയുടെ ദേഹത്ത് മറിഞ്ഞുവീ ഴുകയായിരുന്നു. പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു. പി. സ്‌കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിനിയാണ്. സഹോദരി: റിസ്‌വ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

