മയ്യിൽ: കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ 07.12.2023 വ്യാഴാഴ്ച നടന്ന മത്സരത്തിൽ കണ്ണൂർ വിമൻസ് എഫ് സി മലബാർ സോക്കർ അക്കാദമി വിമൻസ് ഇരിണാവിനെ പരാജയപ്പെടുത്തി. പ്ളയർ ഓഫ് ദി മേച്ചായ കണ്ണർ എഫ് സി യുടെ അഖിലക്കുള്ള ട്രോഫി മുൻ കണ്ണൂർ ലക്കി സ്റ്റാർ കളിക്കാരനായ കെ.ബാലൻ നൽകി. ഇന്ന് പി കെ പ്രഭാകരൻ കളിക്കാരുമായി പരിചയപ്പെട്ടു. 08.12.2023 വ്യാഴാഴ്ച വൈ: 5 മണിക്ക് ദയാ അക്കാദമി അഴീക്കോട് പയ്യന്നൂർ ഫുട്ബോൾ ഗേൾസ് അക്കാദമിയുമായി മത്സരിക്കും. മയ്യിൽ ഹൈസ്കൂൾ ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

