ശ്രീകണ്ഠപുരം നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായിട്ടുള്ള 2024 – 25 വാർഷിക പദ്ധതി ആസൂത്രണ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നഗരസഭ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജോസഫിന ടീച്ചർ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാഗദൻ മാസ്റ്റർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി ജോസഫ് കൊന്നക്കൽ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി നസീമ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യാമ്മ മാത്യു, കൗൺസിലർ ഗീത കെ വി ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ ജെ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. പൊതുയോഗത്തിനുശേഷം 17 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് 2024 – 25 വർഷത്തെ പദ്ധതികൾ ചർച്ച ചെയ്ത് ക്രോഡീകരണവും നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

