റാസൽഖൈമ: കണ്ണൂർ മനയങ്ങാട് മാവിലച്ചൽ സ്വദേശി പതറമ്പത്ത് റനിലിനെ (36) റാസൽഖൈമയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. റാസൽഖൈമയിലെ ടുഡോ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. ഒന്നര വർഷമായി സൂപ്പർ വൈസർ തസ്തികയിൽ ജോലിചെയ്യുകയാണ്. മറ്റൊരു സ്ഥാപനത്തിലേക്ക് ജോലിമാറുന്നതിനായി നിലവിലുള്ള വിസ റദ്ദാക്കാനിരിക്കെയായിരു ന്നു. കഴിഞ്ഞമാസം 30-ന് നിലവിലെ ജോലി അവസാനിപ്പിച്ചിരുന്നു.
രാജനും അനിതയുമാണ് മാതാപി താക്കൾ. അവിവാഹിതനാണ്. റാസൽഖൈമ പോലീസ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം നാട്ടിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

