ഡിസംബർ10: ഗസ്സ ദിനമായി ആചരിക്കുകകോ ഓഡിനേഷൻ കമ്മിറ്റി

Kannadiparamba online news


കണ്ണൂർ: “ഞാനും കുടുംബവും ഗസ്സയോടൊപ്പം “ എന്ന സന്ദേശവുമായി അന്തരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് “ഗസ്സ ഐക്യദാർഡ്യ ദിന “മായി ആചരിക്കാൻ ബാഫഖി സൗധത്തിൽ ചേർന്ന മുസ്ലിം കോ ഓഡിനേഷൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കുടുംബങ്ങളെയും സൗഹൃദങ്ങളെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഐക്യദാർഡ്യ സന്ദേശങ്ങൾ, സ്റ്റാറ്റസ് പോസ്റ്റർ പ്രചാരണം, പ്രാർത്ഥനകൾ എന്നിവ നിർവഹിക്കും.
വെടി നിർത്തൽ അവസാനിപ്പിച്ച ശേഷം ഇസ്റായേൽ ഗസ്സയിൽ നടത്തുന്ന പൈശാചികമായ മനുഷ്യവേട്ടയിൽ യോഗം പ്രതിഷേധിച്ചു. മുഴുവൻ മനുഷ്യ സ്നേഹികളും ഗസ്സക്ക് വേണ്ടി ശബ്ദിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ അഭ്യർത്ഥിച്ചു.
ലോക മനുഷ്യാവകാശ ദിനത്തിന്റെ പവിത്രത രക്തപങ്കിലും കണ്ണീരിൽ കുതിർന്നതുമായ ഗസ്സയുടെ വേദനയിൽ സമർപ്പിക്കാനുള്ളതാണ്. ഫലസ്തീനിലെ ജനങ്ങൾക്ക് വേണ്ടി
പ്രാർത്ഥിച്ചും ഐക്യപ്പെട്ടും മനുഷ്യാവകാശ ദിനം ശക്തമായ പ്രതികരണ ദിനമായി ആചരിക്കണമെന്ന് യോഗം ജനങ്ങളോട് ആഹ്വാനം ചെയ്തു.
കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. സി.കെ.അബ്ദുൽ ജബ്ബാർ പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ സി.സി. ശക്കീർ ഫാറൂഖി, കെ. സഈദ്, വി. മുനീർ, അസീർ കല്ലിങ്കീൽ, ശംസുദ്ധീൻ കമ്പിൽ, കെ. നിസാമുദ്ദീൻ, പി.സിറാജുദ്ധീൻ എന്നിവർ സംസാരിച്ച കെ.ടി. സഅദുല്ല സ്വാഗതം പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!