ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവെക്കണം; കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ

Kannadiparamba online news

കണ്ണൂർ : കണ്ണൂർ സർവകലാശാല വി.സി. നിയമനത്തിൽ ബാഹ്യ ഇടപെടലുണ്ടെന്ന സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന് കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.സി.ടി.എ.) മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സർവകലാശാലയിൽ യോഗ്യരായവരെ മാത്രം ഉൾക്കൊള്ളിച്ച് പഠന ബോർഡുകൾ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് മേഖലാ പ്രസിഡന്റ് ഡോ. ഷിനോ പി.ജോസ് നിവേദനം നൽകി. സി.പി.എം. നേതാവ് കെ.കെ.ശൈലജയുടെ ആത്മകഥ സിലബസിൽനിന്ന് ഉടൻ നീക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!