(കമാൽ റഫീഖ് )
കണ്ണൂർ : ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ദുരിത ജീവിതം നയിക്കുന്ന പലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ ഭരണ കൂടം പട്ടാളത്തെ ഉപയോഗിച്ച് നടത്തുന്ന സമാനതകളില്ലാത്ത ക്രൂരമായ യുദ്ധത്തിനെതിരെ പലസ്തീൻ ഐക്യ റാലി സംഘടിപ്പിക്കുക എന്ന സി പി ഐ എം കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പലസ്തീൻ ഐക്യദാർഢ്യ സമിതി കണ്ണൂർ ടൗണിൽ നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.
തുടർന്ന് ടൗൺ സ്ക്വയറിൽ നടന്ന പൊതു യോഗം സി പി ഐ എം.പി ബി അംഗം വൃന്ദാ കരാട്ട് ഉത്ഘാടനം ചെയ്തു.
എം. വി ഗോവിന്ദൻ മാസ്റ്റർ ആദ്യക്ഷം വഹിച്ചു.സി പി ഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു.
കേരള മുസ്ലിം സെക്രട്ടറി അലി അബ്ദുള്ള,
സമസ്ത നേതാവ് മൊയ്‌ദു നിസാമി,
സെന്റ് തോമസ് കോളേജ് പ്രതിനിധി ഫാദർ മാത്യൂസ് വാഴകുന്ന്,കെ എൻ എം പ്രതിനിധി ഹുസൈൻ മടവൂർ,ധർമ ചൈതന്യ
ആലുവ അദ്വൈത ആശ്രമം,
പന്ന്യൻ രവീന്ദ്രൻ സി പി ഐ . ഫസൽ ഗഫൂർ എം ഇ എസ്,
പി കെ ഹംസ സെക്കുലർ മൂവ്മെന്റ് . കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ, പി കെ ശീമതി ടീച്ചർ, ഷൈലജ ടീച്ചർ എം എൽ എ, സലീം വിസ്ടം,ഹനീഫ,നിസാർ, ശകീർ ഫറൂഖി , പി ജയരാജൻ, ടി വി രാജേഷ്,എം പ്രകാശൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,കെ വി സുമേഷ് എം എൽ എ, എം വിജിൻ എം എൽ എ, ഐ വി ജാഫർ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

