പഴയങ്ങാടി രാമപുരത്ത് ചരക്ക് ലോറി ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം.അതിയടം സ്വദേശി മഞ്ഞേരിവീട്ടിൽ ഭാർഗ്ഗവിയാണ് മരിച്ചത്. ഇന്നുച്ചയ്ക്ക്
12:30 ഓടെയാണ് അപകടം.
പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം. കർണാടകയിലെ ബെൽഗാമിൽ നിന്ന് പഞ്ചസാരയുമായി കൊച്ചിയിലേക്ക് പോകുകയാരുന്ന ചരക്ക് ലോറിയാണ് അപകടത്തിന് ഇടയാക്കിയത്.
രാമപുരം ശ്രീ മഹാവിഷ്ണു ക്ഷത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു വയോധിക . ലോറിയുടെ അടിയിൽ കുടുങ്ങി പോയ വയോധികയെ പഴയങ്ങാടി,പരിയാരം പോലീസ് എത്തിയാണ് പുറത്ത് എടുത്തത്.
പയ്യന്നൂരിൽ നിന്ന് അഗ്നിശമന സേനയുടെ റിസ്‌ക്യൂ ടീമും അപകട സ്ഥലത്ത് എത്തിയിരുന്നു.അപകടത്തിൽപ്പെട്ട വയോധികയെ പിന്നീട് ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.
മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

