ഉടമയറിയാതെ പറമ്പിൽനിന്ന് തേക്കുമരങ്ങൾ മുറിച്ചുകടത്തി

Kannadiparamba online news

മയ്യിൽ : ഉടമയറിയാതെ പറമ്പിൽനിന്ന് തേക്കുമരങ്ങളും കശുമാവുകളും മുറിച്ചുകടത്തി. മയ്യിൽ ബമ്മണാച്ചേരിയിലെ പി.കെ. രത്‌നാകരന്റെ ചട്ടുകപ്പാറ മഞ്ഞച്ചേരിക്കിളയിലെ വിജനമായ പറമ്പിൽനിന്നാണ് ഏഴ് തേക്കുമരവും രണ്ട് കശുമാവും നിരവധി മറ്റു കാട്ടുമരങ്ങളും മുറിച്ചു കടത്തിയത്‌. കഴിഞ്ഞ ആഴ്ച ഈ പറമ്പിൽ പകൽ മൂന്നുപേർ വന്നതായാണ് സമീപവാസികൾ പറയുന്നത്.

ചൊവ്വാഴ്ച പറമ്പിലെ കാടുകൾ വെട്ടിത്തെളിക്കാനെത്തിയപ്പോഴാണ് മരങ്ങൾ വെട്ടിമാറ്റിയതായി കണ്ടതെന്നാണ് രത്‌നാകരൻ മയ്യിൽ പോലീസിൽ നൽകിയ പരാതിയിലുള്ളത്. പത്തുലക്ഷം രൂപയുടെ മരങ്ങൾ കടത്തിയതായി സംശയിക്കുന്നത്. മയ്യിൽ എസ്.ഐ. എം. പ്രശോഭും സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!