അനജ് കണ്ണാടിപ്പറമ്പിന് വീണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം

Kannadiparamba online news

പുല്ലൂപ്പി: കണ്ണാടിപ്പറമ്പിന് അഭിമാനമായി വീണ്ടും അനജ് ഗ്രാമകേളി. അനജിനെ തേടി വീണ്ടും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരമെത്തി. ഇത്തവണ ടെന്നീസ് ബോൾ പെയിന്റിൽ മുക്കി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ചിത്രം ചുമരിൽ എറിഞ്ഞ് വരച്ചതാണ് അനജിനെ അവാർഡിന് അർഹനാക്കിയത്. മുമ്പ് മരപ്പൊടിയിൽ കാലു കൊണ്ട് ലോകാത്ഭുതങ്ങൾ വരച്ച് വേൾഡ് റെക്കോർഡും, ഇന്ത്യ, അമേരിക്കൻ റെക്കോർഡും കരസ്ഥമാക്കിയ അനജ് നിരവധി ടെലിവിഷൻ ഷോകളിലും മറ്റും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. അനജ് നായകനായി അഭിനയിച്ച സിനിമയായ ‘My 3’ അടുത്ത ദിവസം റിലീസാവാനിരിക്കുകയാണ്. പെൻസിൽ ഡ്രോയിങ്, മ്യൂറൽ പെയിന്റിങ് എന്നിവയിലും അനജ് തന്റെ കഴിവു തെളിയിച്ചിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!