തളിപ്പറമ്പ്. അഭിഭാഷകയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ബാറിലെ അഭിഭാഷകയും സിനിമാതാരവുമായ (തൊണ്ടിമുതലും ദൃക്സാക്ഷിയും) പട്ടുവം കുഞ്ഞിമതിലകത്തെ ദേവദത്തം വീട്ടില്‍ ജി.കെ.രഞ്ജനയാണ്(46)മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ആയിരുന്നു സംഭവം. വീട്ടിലെ മുറിയുടെ ജനല്‍ ഗ്രില്സില് ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ട രഞ്ജനയെ ബന്ധുക്കൾ ഉടന്‍ തളിപ്പറമ്പിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സേവാഭാരതി പട്ടുവം പഞ്ചായത്ത് എക്സിക്യുട്ടീവ് അംഗമാണ്. ബി.ജെ.പി തളിപ്പറമ്പ് നിയോജക മണ്ഡലം മുന്‍ പ്രസിഡന്റ് ടി.വി.ഗോപാലകൃഷ്ണന് നായരുടെയും പങ്കജത്തിന്റെയും മകളാണ്. ഭര്‍ത്താവ്: എ.എന്‍.പ്രകാശ് കാസര്‍ക്കോട് ( റബ്കോ പ്രൊഡക്ഷന്‍ മാനേജര്‍). മക്കള്‍: ഹരികൃഷ്ണന് പ്രകാശ് ( വിദ്യാര്‍ത്ഥി, ജര്‍മ്മനി), യദുകൃഷ്ണന് പ്രകാശ് (വിദ്യാര്‍ത്ഥി, മംഗലാപുരം).
സഹോദരിമാര്‍: അന്‍ജന, അര്‍ച്ചന. ശവസംസ്ക്കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

