സൈബർ തട്ടിപ്പ് ; യുവതിയുടെ പണം തട്ടിയെടുത്തു

Kannadiparamba online news

കണ്ണൂർ.ഓൺലൈൻ കമ്പനിയിൽ ഇ.കൊമേഴ്സ് വഴി പാർട്ട് ടൈം ജോലിയും കൂടുതൽ ലാഭവിഹിതവുംവാഗ്ദാനം നൽകി യുവതിയിൽ നിന്നും 1,80,000 രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പു സംഘത്തിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. കമ്പിൽ നാറാത്ത് സ്വദേശിനിയായ ദിൽഷ റഷ താജുദ്ദീൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വാട്സ്ആപ്പിൽ അയച്ച മെസേജ് പ്രകാരം ജോലി തരാമെന്ന വാഗ്ദാനത്തിൽ യുവതി 2021 നവമ്പർ 25 മുതൽ 2022 വരെയുള്ള കാലയളവിൽ പലതവണകളായി 1,80,000 രൂപ നൽകിയിരുന്നുവെന്നും പിന്നീട് ജോലിയോ ലാഭ വിഹിതമോ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!