ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മികവുത്സവം : ജില്ലയില്‍ 7000 പേര്‍ പരീക്ഷ എഴുതും

Kannadiparamba online news

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സാക്ഷരതാ പരീക്ഷ ഡിസംബര്‍ 10 ന് മികവുത്സവം എന്ന പേരില്‍ നടത്തും. ജില്ലയില്‍ 7000 പേര്‍ പരീക്ഷ എഴുതും.  ജില്ലയില്‍ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിയില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിരുന്നു. ശേഷിക്കുന്ന ഇടങ്ങളിലെ നിരക്ഷരരായ ആളുകളെ കൂടി ഉള്‍പ്പെടുത്തിയാണ് 7000 പേര്‍ പരീക്ഷ എഴുതുന്നത്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 302 പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 984 പേരും പരീക്ഷ എഴുതും. ഇതില്‍ 483 പേര്‍ പുരുഷന്‍മാരാണ്. 420 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്.

പദ്ധതിയുടെ മുന്നോടിയായി തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംഘാടക സമിതി രൂപികരിച്ചു.  സര്‍വ്വേ നടത്തുന്നതിന് വളണ്ടിയര്‍ പരിശീലനവും നല്‍കി. ഗൂഗിള്‍ സര്‍വ്വേയിലൂടെയാണ് നിരക്ഷരരായ ആളുകളെ കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വളണ്ടിയര്‍ ടീച്ചര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കിയാണ് സാക്ഷരതാ ക്ലാസുകള്‍ ആരംഭിച്ചത്. വീടുകള്‍, തൊഴിലിടങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവിടങ്ങളെല്ലാം പഠന കേന്ദ്രങ്ങളാക്കി. സംസ്ഥാന സാക്ഷരതാമിഷന്‍ അസി ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി വി  ശ്രീജന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ പഠന ക്ലാസുകള്‍ സന്ദര്‍ശിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!