കണ്ണൂർ: കേരള ടെക്സ്റ്റൈൽസ്& ഗാർമെന്റ്സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നടത്തി. കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ് റിസോർട്ടിൽ വെച്ചു നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ടി.എസ് പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. പി.പി അബ്ദുൽ ഹമീദ് അധ്യക്ഷതനായി. സമ്മേളനത്തോടനുബന്ധിച്ച് ടെക്സ്റ്റൈൽസ് മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ചകളും പഠന ക്ലാസ്സുകളും നടന്നു. വനിതാ വിങ്, യൂത്ത് വിങ് രൂപീകരണവും സമ്മേളനത്തിൽ നടന്നു. തുടർന്നു നടന്ന കുടുംബസംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കെ രാമകൃഷ്ണൻ, കെ മനോജ്, ടി.കെ ശ്രീകാന്ത്, നവാബ് ജാൻ, രാമകൃഷ്ണൻ, കെ മനോജ്, കെ.എസ് റിയാസ്, ഷാകിർ ഫിസ, രാമമൂർത്തി, അഷ്റഫ്, സമീർ മൂപ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

