പയ്യന്നൂർ നഗരസഭ
വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം ചേർന്നു.

Kannadiparamba online news

പയ്യന്നൂർ നഗരസഭ പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വർഷം പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം കണ്ടോത്ത് ശ്രീ കൂർമ്പ ഓഡിറ്റോറിയത്തിൽ ചേർന്നു.

യോഗം ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്ത്
2023-24 വർഷം നടപ്പിലാക്കിയ വികസന പദ്ധതികൾ വിശദീകരിച്ചു.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.

2024 – 25വർഷം നടപ്പിലാക്കേണ്ടുന്ന പദ്ധതികളെ കുറിച്ച് 17 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്യുകയും ചർച്ചയിൽ നിന്നും വന്ന നിർദ്ദേശങ്ങൾ അടിസ്ഥാനപ്പെടുത്തി പദ്ധതികളുടെ കരട് നിർദ്ദേശങ്ങൾ വാർഡ് സഭകളിലേക്ക് സമർപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. ജയ, വി.ബാലൻ, ടി.വിശ്വനാഥൻ, വി.വി.സജിത, ടി.പി. സെമീറ കൗൺസിലർ കെ.കെ.ഫൽഗുനൻ,കോർഡിനേറ്റർ വി.പി.സുകുമാരൻ എന്നിവർ സംസാരിച്ചു.

കൗൺസിലർമാർ , വർക്കിംഗ് ഗ്രൂപ്പ് നിർവ്വഹണ ഉദ്യോഗസ്ഥൻമാർ, വർക്കിംഗ് ഗ്രൂപ്പംഗങ്ങൾ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!