കണ്ണൂർ തയ്യിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിൽ 3 പേർ അറസ്റ്റിൽ.
പളളിക്കുന്ന് സ്വദേശി നിഷിൽ, കക്കാട് സ്വദേശി മുഹമ്മദ് ഷാസ്, മലപ്പുറം മേൽമുറി സ്വദേശി ആസിഫ് സഹീർ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ മലപ്പുറത്ത് വെച്ചും മറ്റു രണ്ടു പേരെ കണ്ണൂരിൽ വെച്ചുമാണ് സിറ്റി ഇൻസ്പെക്ടർ ബിജു പ്രകാശിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം അറസ്റ്റ് ചെയ്തത് . സംഘത്തിൽ സ്നേഹേഷ്,സജിത്ത്,ബിജു എന്നിവരുമുണ്ടായിരുന്നു.നവംബർ 27ന് പുലർച്ചെയാണ് കവർച്ച നടന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

