കൊളച്ചേരി: കുട്ടികളെ കൊന്നൊടുക്കുന്ന ഇസ്‌റാഈൽ ഭീകരതക്കെതിരെ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കുട്ടികളുടെ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
കൊളച്ചേരി മുക്കിൽ നിന്നും കമ്പിൽ ബസാറിലേക്ക് നടന്ന റാലിക്ക് അമൽ കൃഷ്ണ, ദേവിക ദിനേശ്, പ്രസീത, ഇ.പി ജയരാജൻ, സ്വതിൻ സത്യൻ നേതൃത്വം നൽകി. കമ്പിലിൽ വെച്ചു നടന്ന പൊതുയോഗം
ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് ജിതിൻ കെ.സി ഉദ്ഘാടനം ചെയ്തു. ദേവിക ദിനേശ് സ്വാഗതം പറഞ്ഞ പരിപാടിയിൽ അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു.
ചട്ടുകപ്പാറ: വേശാല വില്ലേജ്തല യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് ചട്ടുകപ്പാറ ജി.എച്ച്.എസ്.എസ് ജങ്ഷനിൽ സമാപിച്ചു. സമാപന യോഗം സി സംനേഷ് ഉദ്ഘാടനം ചെയതു. കെ.വി പ്രതീഷ് അധ്യക്ഷത വഹിച്ചു. കെ നാണു സംസാരിച്ചു. നന്ദിത് കൃഷ്ണ സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

