മസ്‌കറ്റ്: കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ബാലന്‍ ഒമാനില്‍ മരിച്ചു. നിസ്വ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആര്യന്‍ രാജ് ആണ് നിസ്വയിലെ ആശുപത്രിയില്‍ നിര്യതനായത്. കണ്ണൂര്‍ തലശ്ശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ്.
സഹോദരന്‍ അനന്‍ രാജ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥി, നിസ്വ ഇന്ത്യന്‍ സ്‌കൂള്‍). നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോണ്‍ ഡൊമനിക് ജോര്‍ജ് അനുശോചനം അറിയിച്ചു. വിദ്യാര്‍ത്ഥിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സ്‌കൂള്‍ നിസ്വക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

