വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ യൂത്ത് മാർച്ച് പ്രചരണം നടത്തി

Kannadiparamba online news


പുല്ലൂപ്പി:-വിദ്വേഷത്തിനെതിരെ,ദുർഭരണത്തിനതിരെ എന്ന പ്രമേയം ഉയർത്തിപിടിച്ച് ഡിസംബർ 12മുതൽ 24വരെ കണ്ണൂർ ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ജില്ലാ യൂത്ത് മാർച്ചിന്റെ പ്രചാരണാർത്ഥം പുല്ലൂപ്പി ശാഖ മുസ്‌ലിം യൂത്ത് ലീഗ് കുടുംബ സംഗമം നടത്തി. ശാഖ മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്‌ ജലീൽ ഒ പി യുടെ അധ്യക്ഷധയിൽ അഴീക്കോട് നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്‌കർ കണ്ണാടിപറമ്പ ഉദ്ഘാടനവും പ്രേമേയ പ്രഭാഷണവും നടത്തി. ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി നൗഫൽ സാഹിബ്‌,ശാഖ എം എസ് എഫ് സെക്രട്ടറി സൈഫുദ്ധീൻ കെ എൻ, തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു .
സംഗമത്തിൽ റൗഫ് പി സി, ജുനൈസ് സി കെ, ഹനീഫ കെ പി, റാഷിദ്‌ സി, നസീബ് കെ സി, ജാസിം, നിബ്റാസ്,അശ്ഫിൻ
റഷീദ ടി, മിഹ്റാബി, സീനത്ത്, സൽമത്ത്,കുഞ്ഞായിഷ, ആയിഷ തുടങ്ങിയവർ പങ്കെടുത്തു. ശാഖ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മിസ്ബാഹ് പുല്ലൂപ്പി സ്വാഗതവും ജോയിൻ സെക്രട്ടറി സുഹൈൽ പി സി നന്ദിയും അർപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!