തലശേരി .പോക്സോ കേസിൽ റിമാൻ്റിൽ കഴിയുകയായിരുന്ന പ്രതി ജയിലിൽ തൂങ്ങി മരിച്ചു.ആറളം സ്വദേശി കോരൻ്റെ മകൻ പള്ളത്ത് വീട്ടിൽ കുഞ്ഞിരാമൻ (55) ആണ് തൂങ്ങി മരിച്ചത്. തലശേരി സബ്ബ് ജയിലിൽ റിമാൻ്റിൽ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെ 1.30 മണിയോടെയാണ് ഒന്നാം നമ്പർ സെല്ലിന കത്ത് തൂങ്ങി മരിച്ച നിലയിൽ ജയിൽ വാർഡർമാർ കണ്ടത്.തുടർന്ന് ജയിൽ സൂപ്രണ്ടിനെയും തലശേരി പോലീസിലും വിവരമറിയിക്കുകയായിരുന്നു. ഈ വർഷമാണ് ആറളം സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ കുഞ്ഞിരാമനെ പോലീസ് അറസ്റ്റു ചെയ്തത്. റിമാൻ്റിൽ കഴിയവെയാണ് ജീവനൊടുക്കിയത്.
തലശേരി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും .അതേ സമയം കുറച്ചു ദിവസങ്ങളായി പോക്സോ കേസുകളിലെ പ്രതികൾ ജീവനൊടുക്കുന്നത് വാർത്തയായി പുറത്തു വരുന്നുണ്ട്.
പോക്സോ കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ചു

Leave a comment
Leave a comment