മൂന്നര ലക്ഷം രൂപകൈപ്പറ്റി ടാക്സ് അടക്കാതെ വ്യാപാരിയെ വഞ്ചിച്ചതിന് കേസ്

Kannadiparamba online news

തളിപ്പറമ്പ്. വ്യാപാരിയിൽ നിന്നും പണം കൈപ്പറ്റിയ ശേഷം ആറ് വർഷകാലം സർക്കാരിലേക്ക് നികുതി അടക്കാതെ 3, 50,000 രൂപ കൈപറ്റി വഞ്ചിച്ച ടാക്സ് കൺസൾട്ടൻ്റ് സ്ഥാപനം നടത്തുന്ന യുവാവിനെതിരെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കുറുമാത്തൂർ സ്വദേശിയും പൊക്കുണ്ടിൽ ഏഷ്യൻ ഇലക്ട്രിക്കൽസ് ആൻ്റ് പ്ലംബിങ്ങ് സ്ഥാപനം നടത്തുന്ന സി.മുസ്തഫ (43)യുടെ പരാതിയിലാണ് കൊയ്യം സ്വദേശി കെ. പി .പ്രമോദിനെ (35) തിരെ കേസെടുത്തത്.
2016 മുതൽ 2020 വരെയുള്ള കാലയളവിൽ കുറുമാത്തൂർ പൊക്കുണ്ടിൽ പരാതിക്കാരൻ നടത്തുന്ന
ഏഷ്യൻ ഇലക്ട്രിക്കൽസ് ആൻഡ് പ്ലംബിംഗ് സ്ഥാപനത്തിൻ്റെ ടാക്‌സും സെസ്സും അടക്കാമെന്ന് വിശ‌്വസിപ്പിച്ച് പെർഫെക്ട് അക്കൗണ്ട് ആൻഡ് ടാക്‌സ് കൺസൾട്ടിംഗ് സെൻ്റർ സ്ഥാപനം നടത്തി വരുന്ന പ്രതി പലതവണകളായി മൂന്നു ലക്ഷത്തി അമ്പതിനായിരം രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ ശേഷം ടാക്സ് ഡിപ്പാർട്ട്മെന്റ്റിൽ അടക്കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!