ആലപ്പുഴ : ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ് പ്രായമുള്ള കുട്ടി മരിച്ചു മാവേലിക്കര മാങ്കാംകുഴി മലയിൽ പടിറ്റത്തിൽ വിജേഷ് – ദിവ്യ ദാസ് ദമ്പതികളുടെ മകൻ വൈഷ്ണവ് (ഒന്നര) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ മാങ്കാംകുഴിയിലെ ദിവ്യയുടെ വീട്ടിൽ ആയിരുന്നു സംഭവം. ബന്ധുക്കൾ കഴിച്ചു കൊണ്ടിരുന്ന മുറു ക്കിൻ്റെ ഒരു കഷ്ണം എടുത്ത് കഴിക്കുന്നതിനിടയിൽ കുഞ്ഞിൻ്റെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കൊല്ലകടവിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

