1.600 കിലോ കഞ്ചാവുമായി യുവതി പിടിയിൽ

Kannadiparamba online news

പയ്യന്നൂർ.കഞ്ചാവു ശേഖരവുമായി യുവതിയെ എക്സൈസ് സംഘം പിടികൂടി.പയ്യന്നൂർ
കണ്ടങ്കാളി മുല്ലംക്കോട് സ്വദേശിനി നിഖില ( 29 ) യെയാണ്
തളിപ്പറമ്പ് എക്സൈസ് സർകിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും പിടികൂടിയത്. യുവതിയിൽ നിന്നും 1.600 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ മാരായ സജീവ് പി ആർ, അഷറഫ് മലപ്പട്ടം,
സിവിൽ എക്സൈസ് ഓഫീസർ മാരായ വിനീത് പി ആർ, സൂരജ് പി., വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക എ വി, ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!