പ്രിയദർശിനി സാഹിത്യ പുരസ്ക്കാരം രാഹുൽ ഗാന്ധി എം.പി. ടി പത്മനാഭന് സമർപ്പിച്ചു.

Kannadiparamba online news

കണ്ണൂർ :ചെറുകഥയുടെ കുലപതി പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന് കെ പി സി സി പ്രിയദർശിനി സാഹിത്യ പുരസ്ക്കാരം സാധു കല്യാണ മണ്ഡപത്തിൽ വെച്ച് രാഹുൽ ഗാന്ധി എം പി സമ്മാനിച്ചു. പുരസ്ക്കാര ചടങ്ങിന്റെ ഔപചാര്യതക്ക് കെ.പി സി സി പ്രസിഡന്റ് കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഒരു കഥാകൃത്ത് എന്താണ് എഴുതുന്നതെന്നും അത് സത്യത്തിന്റെ പാതയിലൂടെയാണ് തൂലിക ചലിപ്പിക്കുന്നതെന്നും സത്യത്തിന്ന് മാത്രമേ എന്നും വില കൽപ്പിക്കാൻ പാടുള്ളു സത്യം മാത്രമാണ് എന്നും ജയിക്കുകയുള്ളൂ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു ലക്ഷം രൂപയും , പ്രശസ്തി പത്രവും , ശിലാഫലകവുമടങ്ങുന്ന അവാർഡ് രാഹുൽ ഗാന്ധി കഥാകൃത്ത് ടി പത്മനാഭന് കൈമാറി.എ ഐ സി സി സെക്രട്ടറി കെ.സി വേണുഗോപാൽ, വി.ഡി.സതീശൻ എം എൽ എ, എം പി എം കെ രാഘവൻ , മേയർ അഡ്വ: ടി ഒ മോഹനൻ , സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ , അഡ്വ: ടി സിദ്ധീഖ് എം എൽ എ, സണ്ണി ജോസഫ് എം എൽ എ, സജി ജോസഫ് എം എൽ എ, പന്തളം സുധാകരൻ, കൽപ്പറ്റ നാരായാണൻ പത്മശ്രീ അപ്പു കുട്ട പൊതുവാൾ,സുധാ മേനോൻ , വി. എ. നാരായണൻ , കരീം ചേലേരി, എന്നിവർ സംബന്ധിച്ചു. പഴം കുളം മധു സ്വാഗതവും, ഡി.സി.സി പ്രസി : അഡ്വ: മാർട്ടിൻ ജോർജ്ജ് നന്ദിയും പറഞ്ഞു. മറുപടി പ്രസംഗത്തിൽ കഥാകൃത്ത് ടി പത്മനാഭൻ പഴയ കാലം ഞാൻ കെ.എസ് യു വിൽ പ്രവർത്തിക്കുകയും പിന്നീട് ഇവിടം വിട്ട് പോവുകയും, ഒരു പാട് വർഷത്തിന്ന് ശേഷം ഖദർ അണിഞ്ഞ പുതിയ നേതാക്കളെയാണ് കാണാൻ പറ്റിയ തെന്നും, അന്തരിച്ച സതീശൻ പാച്ചേനിയേയും, കെ. പ്രമോദ്, മാർട്ടിൻ ജോർജ്ജ് എന്നിവരോട് ഒരു പാട് കടപ്പാടുണ്ടെന്നും, ഇന്നും ഞാൻ കോൺഗ്രസ്സ് കാരനാണെന്നും, ഈ അവാർഡ് തന്ന രാഹുൽ ഗാന്ധിക്ക് പ്രത്യേകം കൃതജ്ഞ്ഞത രേഖപ്പെടുത്തുകയാണെന്നും ടി പത്മനാഭൻ പറഞ്ഞു. ഇന്ന് ജീവിച്ചിരിക്കുന്ന സാഹിത്യകാരൻമാരിൽ കോൺഗ്രസ്സിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്ന എഴുത്ത് കാരൻ ഉണ്ടെങ്കിൽ അത് ടി പത്മനാഭനാണെന്നും, കോൺഗ്രസ് പാർട്ടി നന്നാവാനാണ് അദ്ദേഹം അങ്ങിനെ പറയുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു കാലത്ത് 6 മണി മുതൽ രാഹുൽ ഗാന്ധിയെ ഒരു നോക്ക് കാണാൻ നേതാക്കളും പ്രവർത്തകരും സാധു കല്യാണ മണ്ഡപത്തിൽ ഒഴുകി എത്തിയിരുന്നു. പാസ് മുഖേനയാണ് പ്രവേശനം നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!