ഭാര്യയെ കൊലപ്പടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ്

Kannadiparamba online news

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിനും ഒന്നരലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. ഇരിക്കൂർ വെള്ളാച്ചേരിയിലെ വി.സി.അബ്ദുൾ റൗഫിനെയാണ്(53) തലശ്ശേരി അഡീ. ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി.മൃദുല ശിക്ഷിച്ചത്. ഭാര്യ പി.കെ.റംലത്തിനെയാണ്(42) കൊലപ്പെടുത്തിയത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം. പിഴയടച്ചാൽ തുക മകൾക്ക് നൽകണം. ഉറങ്ങുകയായിരുന്ന ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം ചെറുകുന്നിലെ റഷീദാ ക്വാർട്ടേഴ്‌സിൽ 2014 മേയ് 30-ന് രാത്രിയാണ് സംഭവം.

പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ഇ.ജയറാംദാസ് ഹാജരായി. വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണനാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
Leave a comment
error: Content is protected !!